സ്വർണക്കൊള്ള കേസ്; പ്രത്യേക അന്വേഷണ സംഘം ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ


സ്വർണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ചെന്നൈയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി പ്രത്യേക അന്വേഷണ സംഘം. പോറ്റിയുമായി അന്വേഷണം സംഘം ചെന്നൈ സ്മാർട് ക്രിയേഷൻസിൽ എത്തി. ഇന്ന് രാവിലെ 10. 20 ഓടെ പ്രത്യേക സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരു ശ്രീറാം പുരത്തെ ഫ്ലാറ്റിലും തെളിവെടുപ്പ് നടത്തിയിരുന്നു. എസ്ഐയും സിഐയും അടങ്ങുന്ന 4 അംഗ സംഘമാണ് തെളിവെടുപ്പിന് എത്തിയത്. ബെംഗളൂരുവിലെ ഹോട്ടലിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ താമസിപ്പിച്ചായിരുന്നു തെളിവെടുപ്പ്.

കർണാടക പൊലീസിൻറെ കനത്ത സുരക്ഷാ വലയത്തിലാണ് എസ്ഐടിയുടെ തെളിവെടുപ്പ്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പുളിമാത്ത വീട്ടിൽ നിന്നും സ്വർണ നാണയങ്ങളും രണ്ട് ലക്ഷത്തോളം രൂപയും കണ്ടെത്തിയിട്ടുണ്ട്. സ്വ‍ർണം കണ്ടെത്തിയെന്ന വാർത്ത സന്തോഷകരമാണെന്ന് മന്ത്രി പറഞ്ഞു. ഇപ്പോൾ കണ്ടെത്തിയത് കൊള്ളയടിച്ചതിന് സമാന തൂക്കം വരുന്ന സ്വർണ്ണം മാത്രമാണ്. ഇത് കോടതിയിൽ ഹാജരാക്കും. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി ഈ മാസം 30ന് അവസാനിക്കും. ഇതിന് മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷ സംഘം.

أحدث أقدم