വീട്ടില്‍ അതിക്രമിച്ചുകയറി യുവാവിനെ പട്ടിക കൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമം.. അറസ്റ്റ്…


വീട്ടില്‍ അതിക്രമിച്ചുകയറി യുവാവിനെ പട്ടിക കൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അറസ്റ്റ്. കോഴിക്കോട് മാറാട് ബീച്ച് സ്വദേശി പ്രജോഷി(39)നെയാണ് ബേപ്പൂര്‍ പൊലീസ് പിടികൂടിയത്. അരക്കിണര്‍ സ്വദേശി ചാക്കേരിക്കാട് പറമ്പില്‍ മുഹമ്മദ് റംഷാദിനെയാണ് പ്രജോഷ് മര്‍ദ്ദിച്ചത്.

റംഷാദും കുടുംബവും താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി പട്ടിക ഉപയോഗിച്ച് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. റംഷാദുമായുള്ള മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. മാറാട് ഭാഗത്ത് നിന്നാണ് പ്രജോഷിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു

Previous Post Next Post