ആകാശം കറുപ്പിച്ച് പുക: ഷാർജ വ്യവസായ മേഖലയിൽ വൻ തീപിടിത്തം;




ഷാർജ ഷാർജ വ്യവസായ മേഖലയിൽ ചൊവ്വാഴ്ച രാവിലെ വൻ തീപിടിത്തം. അൽഖാൻ പാലത്തിന് സമീപം മുൻപ് സഫീർ മാൾ എന്നറിയപ്പെട്ടിരുന്ന കെട്ടിടത്തിന് പിന്നിലുള്ള പ്രദേശത്താണ് തീ പടർന്നത്.
ഇവിടെ നിന്നുയർന്ന കറുത്ത പുക വളരെ അകലെ നിന്ന് പോലും കാണാം.
ഇന്ന്(21) രാവിലെ ഏകദേശം 9 മണിക്കാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതെന്ന് സമീപവാസികൾ പറഞ്ഞു. വിവരമറിഞ്ഞ് സിവിൽ ഡിഫൻസ് സംഘം ഉടൻ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. തീപിടിത്തത്തിന്റെ കാരണം, ആളപായം ഉണ്ടായോ തുടങ്ങിയ.  വിവരങ്ങളെക്കുറിച്ച് അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ്.
أحدث أقدم