ശബരിമല സ്വര്‍ണക്കൊള്ള….ദേവസ്വം ബോർഡ് പ്രസിഡന്റിനെയും കമ്മീഷണറെയും സംശയമെന്ന് ഹൈക്കോടതി…


കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെയും ദേവസ്വം കമ്മീഷണറുടെയും നടപടികള്‍ സംശയകരമെന്ന് ഹൈക്കോടതി. സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അനുകൂലമായി ബോര്‍ഡ് പ്രസിഡന്റ് നിലപാടെടുത്തു. ഇത് നിസാരമായി കാണാനാവില്ലെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് പറഞ്ഞു.



ദേവസ്വം മാന്വല്‍ ലംഘിച്ചത് സംശയകരമെന്നും ഹൈക്കോടതി വ്യക്തമാക്കി. രണ്ട് വര്‍ഷത്തെ കത്തിടപാടുകള്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. 500 ഗ്രാം സ്വര്‍ണ്ണം എങ്ങോട്ട് പോയി എന്ന് ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് അറിയാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

أحدث أقدم