സ്കൂളിലെ ഹിജാബ് വിവാദം; സ്കൂൾ നിയമാവലി പാലിക്കാൻ തയാറെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞതായി ഹൈബി ഈഡൻ എംപി…




കൊച്ചി: കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്കൂളിൽ ശിരോവസ്ത്രം ധരിക്കുന്നതിൽ വിദ്യാർത്ഥിനിക്ക് വിലക്ക് എന്ന വിവാദത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമം നടക്കുന്നുവെന്ന് ഹൈബി ഈഡൻ എംപി. സ്കൂളിന്റെ നിയമാവലി പാലിക്കാമെന്നും തുടർന്നും കുട്ടിയെ ഈ സ്കൂളിൽ പഠിപ്പിക്കാനാണ് ആഗ്രഹമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞതായി ഹൈബി ഈഡൻ വ്യക്തമാക്കി.

എറണാകുളം തോപ്പുംപടി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ ഒത്തുതുതീർപ്പ്. സ്കൂളിന്റെ നിയമാവലി അംഗീകരിക്കുന്നുവെന്ന് കുട്ടിയുടെ പിതാവ് അനസ് പറഞ്ഞു. ഹൈബി ഈഡൻ എം പിയുടെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ്‌ ഷിയാസിന്റെയും മധ്യസ്ഥതയിൽ രക്ഷിതാവും സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചക്ക് ശേഷമായിരുന്നു പ്രതികരണം.

സ്കൂൾ നിർദേശിക്കുന്ന യൂണിഫോം ധരിക്കാൻ തയ്യാറാണെന്നും വർഗീയവാദികൾക്ക് ഇടം ഉണ്ടാക്കിക്കൊടുക്കില്ലെന്നും അനസ് വ്യക്തമാക്കി. കുട്ടി നാളെ സ്കൂളിൽ വരും. ബിജെപി ആർ എസ് എസ് ശക്തികൾ ബോധപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്നും വർഗീയമായ ഭിന്നിപ്പ് ഉണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്നും ഹൈബി ഈഡൻ എം പി പറഞ്ഞു. പ്രിൻസിപ്പൽ അടക്കമുള്ളവർ സ്കൂളിൽ ഉണ്ടായിരുന്നില്ല. അവരുടെ അഭിപ്രായം കൂടി കേട്ട ശേഷമാകും സ്കൂൾ മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നുള്ള വിശദീകരണം.
Previous Post Next Post