കാനഡയില്‍ ഇന്ത്യന്‍ വ്യവസായി വെടിയേറ്റ് മരിച്ചു; വീടിനടുത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്: അന്വേഷണം ആരംഭിച്ച് പോലീസ്





കൊളംബിയ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് മരിച്ചു. ബിസിനസുകാരനായ ദര്‍ശന്‍ സിങ് സഹ്ഷി (68)യാണ് മരിച്ചത്.

അബോട്ട്‌സ്‌ഫോര്‍ഡിലെ വീടിനടുത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കരുതിക്കൂട്ടിയ ആക്രമണമാണെന്ന് പോലിസ് സ്ഥിരീകരിച്ചു. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

അന്വേഷണം പുരോഗമിക്കുകയാണ്. പഞ്ചാബ് ഗാംങ്സ്റ്റര്‍ ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ അംഗങ്ങള്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായാണ് റിപോര്‍ട്ട്.

أحدث أقدم