ഹോങ്കോങ്ങിൽ ചരക്ക് വിമാനം റൺവേയിൽനിന്ന് കടലിലേക്ക് തെന്നിമാറി; അപകടത്തിൽ രണ്ടുപേർ മരിച്ചു


ഹോങ്കോങ്ങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിങ്കളാഴ്ച പുലർച്ചെ വൻ വിമാനാപകടം. ചരക്ക് വിമാനം റൺവേയിൽ നിന്ന് നിയന്ത്രണം വിട്ട് തെന്നിമാറി സമീപത്തെ കടലിലേക്ക് പതിച്ചു. ദാരുണമായ ഈ സംഭവത്തിൽ രണ്ടുപേർക്ക് ജീവൻ നഷ്ടപ്പെട്ടു. വിമാനത്താവളത്തിലെ ഗ്രൗണ്ട് സർവീസ് വാഹനത്തിലുണ്ടായിരുന്നവരാണ് മരണപ്പെട്ടതെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക റിപ്പോർട്ട്.
തുർക്കി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എസിടി എയർലൈൻസിന്റെ ബോയിംഗ് 747 EK9788 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ദുബൈയിൽ നിന്ന് എത്തിയ ഈ ചരക്ക് വിമാനം പുലർച്ചെ 3.50 ഓടെ ഹോങ്കോങ്ങ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് റൺവേയിൽനിന്ന് തെന്നിമാറിയതെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.


Previous Post Next Post