യുകെയിൽ സ്ത്രീക്കു നേരെ ലൈംഗിക അതിക്രമം: മലയാളി യുവാവ് അറസ്റ്റിൽ; പിടിയിലായത് ...


ലണ്ടൻ/ തിരുവനന്തപുരം യുകെയിൽ സ്ത്രീക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ 29 കാരനായ മലയാളി അറസ്‌റ്റിൽ. യുകെയിലെ സമർസെറ്റ് ടോണ്ടനിലാണ് തിരുവനന്തപുരം സ്വദേശിയായ മനോജ് ചിന്താതിര എന്ന യുവാവിനെ പൊലീസ് അറസ്‌റ്റ് ചെയ്ത‌ത്

ടോണ്ടനിലെ വിക്ടോറിയ പാർക്കിൽ ഒക്ടോബർ 11നായിരുന്നു ലൈംഗിക അതിക്രമം നടന്നത് എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ നോർത്ത് സമർസെറ്റ് കോടതിയിൽ ഹാജരാക്കി. സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പീഡനക്കുറ്റം ഉൾപ്പെടെ രണ്ട് കേസുകളാണ് ചുമത്തിയത്. കോ പ്രതിയെ റിമാൻഡ് ചെയ്തു. തുടർ വിചാരണ നവംബർ 14 ന് നടക്കും.
ഒക്ടോബർ 11ന് പുലർച്ചെ ഒരു സ്ത്രീയെ പാർക്കിനുള്ളിൽ വിഷമാവസ്‌ഥയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശവാസികൾ പൊലീസിനെ അറിയിക്കുക ആയിരുന്നു. തുടർന്ന് പൊലീസ് 12ന് വൈകിട്ട് 6.30നാണ് പാർക്കിന് സമീപത്തായി താമസിച്ചിരുന്ന മനോജിനെ അറസ്റ്റ‌് ചെയ്തത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ആയിരുന്നു അറസ്‌റ്റ്.

വിവിധ കെയർ ഹോമുകളിൽ കെയർ അസിസ്റ്റ‌ന്റ് ആയും മറ്റും താത്കാലിക കരാറിൽ ജോലി ചെയ്തിരുന്ന യുവാവ് ലണ്ടനിൽ വിദ്യാർഥി വീസയിൽ എത്തിയ ശേഷം പിന്നീട് ടോണ്ടനിൽ ജോലി തേടി എത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. സ്‌ഥിരമായി ജോലി ലഭിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതിന് ഇടയിലാണ് ലൈംഗിക അതിക്രമ കേസിൽ എവൺ സമർസെറ്റ് പൊലീസ് മനോജിനെ അറസ്‌റ്റ് ചെയ്യുന്നത്.


Previous Post Next Post