അമ്പലപ്പുഴയിൽ വലയും അനുബന്ധ സാധനങ്ങളും വിൽക്കുന്ന കടയിൽ തീപിടിച്ചു…


അമ്പലപ്പുഴ:പറവൂരിൽ വലയും, അനുബന്ധ സാധനങ്ങളും വിൽക്കുന്ന കടയിൽ തീപിടിച്ചു.വാടയ്ക്കൽ വടക്കേ തയ്യിൽസ്റ്റീഫൻ ജോണിൻ്റെ ഉടമസ്ഥതയിലുള്ള പറവൂർ ഷാപ്പ് മുക്കിൽ സ്ഥിതി ചെയ്യുന്ന വലയും അനുബന്ധ സാധനങ്ങളും വിൽക്കുന്ന കടയിൽ ഷോർട്ട് സർക്യൂട്ട് മൂലം തീ പടർന്നു. ആലപ്പുഴ അഗ്നി നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ എസ്. രാജേഷ്‌ ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ നൗഫൽ, ശശി അഭിലാഷ്, രാജീവ്‌, ശരത് ഫയർ ആൻഡ് റെസ്ക്യൂ ഡ്രൈവർ ആന്റണി എന്നിവർ എത്തി തീ പൂർണ്ണമായും കെടുത്തി.

أحدث أقدم