ഇടഞ്ഞ് തന്നെ :യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനം അബിൻ വർക്കി ഏറ്റെടുക്കില്ല




കോഴിക്കോട്: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ നിയമനത്തിൽ അതൃപ്തി പരസ്യമാക്കി ദേശീയ സെക്രട്ടറി അബിൻ വർക്കി. കേരളത്തിൽ തുടരാൻ അവസരം നൽകണമെന്ന് നേതാക്കളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും പാർട്ടി പറഞ്ഞതെല്ലാം താൻ ചെയ്ട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനം അബിൻ വർക്കി ഏറ്റെടുക്കില്ലെന്നാണ് വ്യക്തമാകുന്നത്.കാലങ്ങളായി യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കുന്നു. രാഹുൽ ഗാന്ധിയോട് കടപ്പെട്ടിരിക്കുന്നു. കഴിഞ്ഞ തവണ മത്സരിക്കാനായി.170000 വോട്ടുകളാണ് നേടിയത്. കോൺഗ്രസ് എന്ന ടാഗ് വന്നാലേ താൻ ഉള്ളൂ. അതിനെ കളങ്കപ്പെടുത്തുന്ന ഒന്നും ഉണ്ടാകില്ലെന്നും അബിൻ വർക്കി പറഞ്ഞു. നിലപാടിലുറച്ച അബിൻ വർക്കി വൈകാരികമായി പ്രതികരിക്കുന്നതാണ് കാണാനായത്. തന്റെ പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞാണ് അബിൻ വർക്കി പ്രതികരിച്ചത്.

أحدث أقدم