സഖാക്കളെ മുന്നോട്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ്; എസ്എഫ്‌ഐക്ക് മിന്നും വിജയം..


കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐക്ക് വന്‍ വിജയം. സര്‍വകലാശാലയ്ക്ക് കീഴില്‍ തെരഞ്ഞെടുപ്പ് നടന്ന 202 കോളജുകളില്‍ 127 കോളജുകള്‍ എസ്എഫ്‌ഐ വിജയിച്ചു. 35 കോളജുകള്‍ തിരിച്ചുപിടിച്ചു.

തൃശൂര്‍ ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 32 കോളജുകളില്‍ 30 കോളജുകളിലും എസ്എഫ്‌ഐ ഉജ്ജ്വല വിജയം നേടി. നേരത്തെ പത്തു കോളജുകള്‍ എതിരില്ലാതെ വിജയിച്ചിരുന്നു. പാലക്കാട് ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 32 കോളജുകളില്‍ 25 കോളജുകളില്‍ എസ്എഫ്‌ഐ വിജയിച്ചു.

Previous Post Next Post