
വര്‍ക്കല അയിരൂരില്‍ ഓടയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെയാണ് ഇലകമൺ പഞ്ചായത്തിന് സമീപമുള്ള പാലത്തിന് താഴെ മൃതദേഹം കണ്ടത്. പ്രദേശവാസിയായ വിനോദ്(42) ആണ് മരിച്ചത്. തിട്ടയിൽ ഓടയില്‍ കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
രാവിലെ മുതൽ ഓടയിൽ നിന്നും രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.