​ഗോവണിയിൽ നിന്ന് വീണ് പരിക്കേറ്റു… ചികിത്സയിലായിരുന്ന മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു…


പാലക്കാട് തച്ചനാട്ടുകരയിൽ സ്കൂളിലെ ഗോവണിയിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. താഴേക്കോട് കാപ്പുപറമ്പ് സ്വദേശി മുനീറിന്റെ മകൻ മസിൻ മുഹമ്മദ് ആണ് മരിച്ചത്. പൂവ്വത്താണി നടുവിലത്താണി അൽബിറ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. വ്യാഴാഴ്ചയാണ് സ്കൂളിലെ ഗോവണിയിൽ നിന്നും വീണ് ഗുരുതര പരിക്കേറ്റത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്

أحدث أقدم