മുട്ടിൽ മരം മുറിക്കേസ്: അപ്പീൽ തള്ളി, കർഷകർക്കെ‌തിരെ നടപടിക്ക് നീക്കം




വയനാട് : മുട്ടിൽ മരം മുറിക്കേസിൽ കർഷകർക്കെ‌തിരെ റവന്യൂ നടപടിക്ക് നീക്കമെന്ന് റിപ്പോർട്ട്. 29 കർഷകരുടെ അപ്പീൽ അപാകത ആരോപിച്ചു തള്ളുകയായിരുന്നു. 

മുട്ടിൽ മരംമുറി കേസിൽ മുഖ്യപ്രതികൾക്കെതിരായ അനുബന്ധ കുറ്റപത്രം നൽകുന്നത് വൈകുകയാണ്. കേസിൽ ഇനിയും നാല് കുറ്റപത്രങ്ങൾ കൂടി സമർപ്പിക്കാനുണ്ട്. അതേസമയം, ആദിവാസികൾ ഉൾപ്പെടെയുള്ള കർഷകർ കനത്ത ആശങ്കയിലാണ്. കർഷകരെ സംരക്ഷിക്കുമെന്ന സർക്കാർ ഉറപ്പ് പാഴായി എന്നാണ് ഉയരുന്ന വിമർശനം.
Previous Post Next Post