സ്വര്‍ണവില ഇനിയും കുറയുമെന്നാണ് സാധാരണക്കാരുടെ പ്രതീക്ഷ. വിവാഹപ്പാർട്ടിക്കാർക്ക് അടക്കം കനത്ത അടിയായിരുന്നു ഒരു ലക്ഷം ലാക്കാക്കിയുള്ള പൊന്നിന്‍റെ കുതിപ്പ്. രൂപക്കെതിരെ ഡോളർ മൂല്യമുയർന്നതും യുഎസ് – ചൈന വ്യാപാര ചർച്ചകൾ പുരോഗമിക്കുന്നതും സ്വർണവിലയിൽ അനുകൂല സാഹചര്യം ഒരുക്കുന്നുണ്ട്. അതേസമയം, ഒരു ദിവസം തന്നെ രണ്ട് തവണ വിലയിൽ മാറ്റം വരുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ ആശങ്ക പൂർണമായും ഒഴിഞ്ഞിട്ടില്ല.