നാലുചിറ പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും , ജി സുധാകരന്‍ പങ്കെടുക്കില്ല…




ആലപ്പുഴ : നാലുചിറ പാലം ഉദ്ഘാടന പരിപാടിയില്‍ മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍
പങ്കെടുക്കില്ല. എച്ച് സലാം എംഎല്‍എ നേരിട്ടെത്തി ക്ഷണിച്ചിട്ടും സുധാകരന്‍ വഴങ്ങിയില്ല. മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം ഉദ്ഘാടനം ചെയ്യുന്നത്.

എന്നാൽ പുന്നപ്ര വയലാര്‍ വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന ദീപശിഖ റാലിയില്‍ ജി സുധാകരന്‍ പങ്കെടുക്കുന്നുണ്ട്. സുധാകരനാണ് ദീപശിഖ തെളിയിക്കുന്നത്. തുടര്‍ന്ന് ദീപശിഖ പ്രയാണത്തെ അനുഗമിക്കും. രക്തസാക്ഷികളുടെ പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നാ യിരുന്നു സുധാകരന്റെ പ്രതികരണം.
أحدث أقدم