പഴയങ്ങാടി മൊട്ടാമ്പ്രത്ത് കെട്ടിട നിർമാണത്തിനിടെ ഷോക്കേറ്റു താഴെ വീണ തൊഴിലാളി മരിച്ചു. പാലക്കാട് വടക്കാഞ്ചേരി സ്വദേശി അനീഷ് (38) ആണ് മരിച്ചത്. ഇന്നു രാവിലെ പത്തരയോടെയാണ് അപകടം. നിർമാണം നടക്കുന്ന കെട്ടിടത്തോടു ചേർന്നുണ്ടായിരുന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.കെട്ടിടത്തിനു മുകളിൽ നിന്നു വീണ അനീഷിനെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
കെട്ടിട നിർമാണത്തിനിടെ വൈദ്യുത ലൈനിൽ നിന്നും ഷോക്കേറ്റു… തൊഴിലാളി മരിച്ചു
Deepak Toms
0
Tags
Top Stories