✒️ജോവാൻ മധുമല 
തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ രണ്ട് ടേം വ്യവസ്ഥ നിര്‍ബന്ധമാക്കി സിപിഎം. രണ്ട് തവണ മത്സരിച്ചവര്‍ക്ക് മൂന്നാംതവണ സീറ്റ് നല്‍കേണ്ടതില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നത്.
സിപിഎം സംസ്ഥാന സമിതിയുടേതാണ് തീരുമാനം. ഒരു ടേം വിട്ടുനിന്നവരെ പരിഗണിക്കും. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മത്സരിക്കാനാകില്ല.
മത്സരിക്കാന്‍ താത്പര്യമുള്ളവര്‍ അവധിയെടുത്ത് മുഴുവന്‍ സമയ പൊതുപ്രവര്‍ത്തന രംഗത്തിറങ്ങണമെന്നുമാണ് തീരുമാനിച്ചിരിക്കുന്നതായി ആണ് പുറത്ത് വരുന്ന വിവരങ്ങൾ 
അതേ സമയം സംസ്ഥാനത്ത് രാഷ്ട്രീയം ഉപജീവനമാക്കിയ  " ഞണ്ടുകൾ " കോൺഗ്രസ്സിന് തലവേദന സൃഷ്ടിക്കുന്നു രണ്ട് തവണ മത്സരിച്ച വാർഡുകൾ സംവരണം ആയ ചില സ്ഥലങ്ങളിൽ ഇത്തരം ഞണ്ടുകൾ തൊട്ടടുത്ത വാർഡിൽ സ്ഥാനാർത്ഥിയാകാൻ നേതാക്കളുടെ കൈയ്യും കാലും പിടിക്കുന്നതായി ആണ് വിവരം ,യുവാക്കൾക്ക് ഇവർ വില കല്പിക്കുന്നില്ല  ഇത്തരം ഞണ്ടുകൾ സ്ഥലം  M .L .A , -  M .P എന്നിവരെ സുഖിപ്പിച്ച് കാര്യം നേടാനുമുള്ള പണി തുടങ്ങി 
അതേ സമയം 4 തവണ മത്സരിച്ചിട്ടും കൊതിതീരാത്ത തൈകിളവികളും 5 മത് മത്സരിക്കാൻ ഓട്ടം തുടങ്ങിതായി ചില കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു