കാണാതായ വീട്ടമ്മയെ വീടിന് സമീപത്തെ കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി


പത്തനംതിട്ടയിൽ കാണാതായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കോഴ‍ഞ്ചേരി കീഴുകര ചാരക്കുന്നിൽ സാറാമ്മ ശാമുവൽ (86) ആണ് മരിച്ചത്. വീടിന് സമീപത്തെ കാടുമൂടിയ സ്ഥലത്താണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ ഇവരെ കാണാതായതിനെതുടര്‍ന്ന് അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസ് എത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും. മരണകാരണം വ്യക്തമല്ല.

أحدث أقدم