പെൺകുഞ്ഞ് ജനിച്ചതിൽ ഭർത്താവിൽ നിന്ന് യുവതി നേരിട്ടത് ക്രൂര മർദ്ദനം….




കൊച്ചി: പെണ്‍കുഞ്ഞ് ജനിച്ചതു മുതലാണ് ഭര്‍ത്താവ് മര്‍ദിക്കാൻ തുടങ്ങിയതെന്ന് വെളിപ്പെടുത്തി അങ്കമാലിയില്‍ ഭര്‍ത്താവിന്റെ ക്രൂര പീഡനത്തിന് ഇരയായ 29കാരി. പണം ചോദിച്ചും ഭര്‍ത്താവ് മര്‍ദിച്ചിരുന്നുവെന്നും ജോലിക്ക് പോകാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടപ്പോൾ അസഭ്യം പറഞ്ഞെന്നും യുവതി പ്രതികരിച്ചു.

‘പ്രസവത്തിനുശേഷം ഇരുപത്തിയെട്ടാം ദിവസം കട്ടിലില്‍ നിന്ന് വലിച്ചു താഴെയിട്ടു. മര്‍ദ്ദന വിവരം അയല്‍ക്കാര്‍ക്കും അറിയാമായിരുന്നു. കൊല്ലുമെന്ന് പലതവണ ഭീഷണിപ്പെടുത്തി. ഭര്‍ത്താവ് അന്ധവിശ്വാസിയാണ്. തലക്കടിച്ച് പരിക്കേറ്റപ്പോള്‍ അപസ്മാരം വന്ന് വീണത് ആണെന്ന് ആശുപത്രിയില്‍ കള്ളം പറഞ്ഞു’, യുവതി ആരോപിച്ചു.
أحدث أقدم