ഫോട്ടോ എടുക്കാൻ എന്ന് പറഞ്ഞാണ് മാല ഊരി വാങ്ങി കടന്നുകളഞ്ഞു….പ്രതി അറസ്റ്റിൽ…


കോട്ടയം: കോട്ടയം അതിരമ്പുഴയിൽ കടയുടമയുടെ സ്വർണമാല കവർന്ന പ്രതി അറസ്റ്റിൽ. ആലപ്പുഴ പള്ളിപ്പാട് സ്വദേശി ജിൻസ് തോമസാണ് പിടിയിലായത്. ഹരിപ്പാട് നിന്നാണ് ഏറ്റുമാനൂർ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ ഉച്ചയ്ക്കാണ് പ്രതി അതിരമ്പുഴയിലെത്തി പലചരക്ക് കടയുടമയുടെ മാല മോഷ്ടിച്ചത്. കടയിൽ സാധനം വാങ്ങാനെത്തിയ ജിൻസ് ഫോട്ടോ എടുക്കാൻ എന്ന് പറഞ്ഞാണ് മാല ഊരി വാങ്ങുകയായിരുന്നു. തുടർന്ന് മാലയുമായി കടന്ന് കളഞ്ഞു രണ്ടര പവൻ തൂക്കമുള്ള മാലയാണ് കവർന്നത്. മുമ്പും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജിൻസ് തോമസ്.


أحدث أقدم