കുട ചൂടിയെത്തിയ കള്ളന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് കവർന്നത് ലക്ഷങ്ങൾ….


കുട ചൂടിയെത്തിയ കള്ളന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ഒരു ലക്ഷത്തി നാല്‍പതിനായിരം രൂപ കവര്‍ന്നു. പെരുമ്പാവൂര്‍ എസ്എന്‍ സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം. മേല്‍ക്കൂരയും സീലിങ്ങും പൊളിച്ചാണ് കള്ളന്‍ അകത്തു കടന്നത്.

വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. കുടചൂടിയതിന് പുറമേ മുഖവും ഇയാള്‍ മറച്ചിട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റിലെ പല സിസിടിവി ക്യാമറകളും മാറ്റുന്ന സാഹചര്യവുമുണ്ടായിരുന്നു. മറ്റു ചില ക്യാമറകളിലാണ് ഇയാളുടെ രൂപം പതിഞ്ഞത്. ഇന്ന് രാവിലെ കടതുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം മനസിലാകുന്നത്. പെരുമ്പാവൂര്‍ പൊലീസിനെ തുടര്‍ന്ന് വിവരമറിയിക്കുകയായിരുന്നു.

أحدث أقدم