ഫുജൈറയിൽ കനത്ത മഴ; മലയിടുക്കുകളിൽ ‘മിനി വെള്ളച്ചാട്ടങ്ങൾ


ഫുജൈറ : രാജ്യത്ത് കാലാവസ്ഥാ മുന്നറിയിപ്പുകൾ നിലനിൽക്കെ ഫുജൈറയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടങ്ങി. മലയിടുക്കുകളിൽ നിന്ന് താഴേയ്ക്ക് വെള്ളം കുത്തിയൊലിച്ചപ്പോൾ മനോഹരമായ മിനി വെള്ളച്ചാട്ടങ്ങൾ രൂപപ്പെട്ടത് പ്രകൃതി സ്നേഹികൾക്ക് വിരുന്നായി. മഴയുടെ ഈ മാസ്മരിക കാഴ്ചകൾ കാണാൻ ഒട്ടേറെ പേരാണ് റോഡരികിൽ വാഹനം നിർത്തി തടിച്ചുകൂടിയത്

രാജ്യത്തെ കാലാവസ്ഥാ വകുപ്പ് നൽകിയ മുന്നറിയിപ്പുകളെ തുടർന്ന് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിരുന്നു. വൈകിട്ട് 10 വരെയാണ് ഈ മുന്നറിയിപ്പുകൾ നിലനിൽക്കുക.
തെക്കുനിന്നുള്ള ഉപരിതല ന്യൂനമർദ്ദത്തിൻ്റെ വ്യാപനവും താരതമ്യേന തണുപ്പും ഈർപ്പവുമുള്ള വായുവിന്റെ സാന്നിധ്യവുമാണ് യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥക്ക് കാരണമാകുന്നത്. ഫുജൈറയുടെ ചില ഭാഗങ്ങളിൽ മഴയോടൊപ്പം ശക്തമായ കാറ്റ്
വീശിയതിനെ തുടർന്ന് പൊടിപടലങ്ങൾ ഉയർന്നുപൊങ്ങുകയും കാഴ്ചാപരിധി കുറയുകയും ചെയ്തു.
രാജ്യത്ത് ചൊവ്വാഴ്ച‌ വരെ നേരിയതോ മിതമായതോ ആയ മഴ തുടരാൻ സാധ്യതയുണ്ടെന്നും ചിലയിടങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) നേരത്തെ അറിയിച്ചിരുന്നു. 

Previous Post Next Post