മോഷണത്തിനിടെ ഉറങ്ങിപ്പോയി.. കള്ളനെ വിളിച്ചുണര്‍ത്തി അറസ്റ്റ് ചെയ്ത് പൊലീസ്…


ആറ്റിങ്ങലില്‍ മോഷണം നടത്തിയ ശേഷം ഉറങ്ങിപ്പോയ കള്ളനെ വിളിച്ചുണര്‍ത്തി അറസ്റ്റ് ചെയ്ത് പൊലീസ്. ആറ്റിങ്ങല്‍ വീരളം സ്വദേശി ബിനീഷിനെയാണ് അറസ്റ്റ് ചെയ്തത് . ആറ്റിങ്ങല്‍ മൂന്നു മുക്കില്‍ പ്രവര്‍ത്തിക്കുന്ന സിഎസ്‌ഐ സ്‌കൂളിലാണ് ബിനീഷ് മോഷണം നടത്തിയത്.

പാലിയേറ്റീവ് സംഭാവന ബോക്‌സുകള്‍ പൊളിച്ച് പണം എടുത്തു. തുടര്‍ന്ന് സ്‌കൂളിലെ ലോക്കര്‍ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും കള്ളന് സാധിച്ചില്ല. സംഭവ സമയം ഇയാള്‍ മദ്യപിച്ചിരുന്നു. ഇതേ തുടര്‍ന്ന് തൊണ്ടിമുതലുകളും സമീപത്ത് വച്ച് ഉറങ്ങിപ്പോകുകയായിരുന്നു.രാവിലെ സ്‌കൂളിലെത്തിയവരാണ് ഉറങ്ങുന്ന കള്ളനെ കണ്ടത്. സ്‌കൂള്‍ അധികൃതര്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോള്‍ ബോധമില്ലാതെ ഉറങ്ങുകയായിരുന്നു പ്രതി. സ്‌കൂളിലെ ഡോണേഷന്‍ ബോക്സുകള്‍ പൊളിച്ച് പണവും കമ്പ്യൂട്ടറിന്റെ യുപിഎസുമാണ് കള്ളന്‍ മോഷ്ടിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

أحدث أقدم