രാഹുല്‍ ഗാന്ധിയെ ബിഹാറിലെ പ്രചാരണത്തില്‍ നിന്ന് വിലക്കണം.. തിര. കമ്മീഷനോട് ബിജെപി…


രാഹുല്‍ ഗാന്ധിയെ ബിഹാറിലെ പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്ന ആവശ്യവുമായി ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷണനെ സമീപിച്ചു. പ്രധാനമന്ത്രിക്കെതിരായ ഛഠ് പൂജ പരാമര്‍ശത്തിലാണ് നീക്കം. പരാമര്‍ശം പിന്‍വലിച്ചു മാപ്പ് പറയണമെന്നും ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കണമെന്നും അപേക്ഷയില്‍ ബിജെപി ആവശ്യപ്പെട്ടു.

വോട്ടിനുവേണ്ടി പ്രധാനമന്ത്രി എന്തും ചെയ്യും എന്നായിരുന്നു ഛഠ് പൂജയുമായി ബന്ധപ്പെടുത്തി രാഹുല്‍ വിമര്‍ശിച്ചത്. വോട്ടിനു വേണ്ടിയാണ് മോദി ഛഠ് പൂജ നടത്തുന്നതെന്ന് രാഹുല്‍ ഗാന്ധി ഇന്നലെ പറഞ്ഞിരുന്നു. വോട്ട് കിട്ടിയാല്‍ മോദി ഡാന്‍സ് കളിക്കാനും തയ്യാറാകുമെന്നും രാഹുല്‍ പരിഹസിച്ചിരുന്നു. രാഹുലിന്റെ പരാമര്‍ശത്തെ ബിഹാറില്‍ വലിയ രാഷ്ട്രീയ വിവാദമാക്കുകയാണ് ബിജെപി. ഛഠ് പൂജയെ കോണ്‍ഗ്രസ് അപമാനിച്ചുവെന്ന് പ്രധാനമന്ത്രി ബിഹാറില്‍ പറഞ്ഞു. രാജ്യത്തിന്റെ ആകെ ആഘോഷമായ ഛഠ് പൂജയെ അപമാനിച്ചവര്‍ക്ക് വോട്ടിലൂടെ ജനം മറുപടി നല്കുമെന്ന് മോദി പറഞ്ഞു.

Previous Post Next Post