ചാരാത്തുപടിയിൽ മിനിമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു


കൊങ്ങാണ്ടൂർഃ
  ചാരാത്തുപടിയിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം അയർക്കുന്നം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെംബർ ലാൽസി പെരുന്തോട്ടം നിർവ്വഹിച്ചു.2025-26 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.
യോഗത്തിൽ കേരള കോൺഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറി ജേസി തറയിൽ, കോൺഗ്രസ് മണർകാട് ബ്ലോക്ക് സെക്രട്ടറി ബിനോയി ഇടയാലിൽ കേരളകോൺഗ്രസ് അയർക്കുന്നം മണ്ഡലം സെക്രട്ടറി ബിജോ തുളിശേരി ,ബിനു കണ്ണാംബടം,സുരേഷ് വയലിൽ,സാബു കണ്ണോങ്കൽ എന്നിവർ പ്രസംഗിച്ചു.

ഇതോടെ
കൊങ്ങാണ്ടൂർ നിവാസികളുടെ ചിരകാലാഭിലാഷമാണ് യാഥാർത്ഥ്യമായത്.

കൂടാതെ അയർക്കുന്നം പഞ്ചായത്ത് നാലാം വാർഡിലുള്ള മുഴുവൻ റോഡുകളിലും നടപ്പാതകളിലും തൊണ്ടുകളിലും സ്ട്രീറ്റ്മെൻ വലിച്ച് വൈദ്യുതിവിളക്കുകൾ സ്ഥാപിച്ചത് വലിയ നേട്ടമാണെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.
Previous Post Next Post