സ്വകാര്യബസിന്റെ മത്സരയോട്ടം; മന്ത്രിക്ക് വീഡിയോ അയച്ചുകൊടുത്തു.,. പിന്നാലെ എട്ടിന്റെ പണി…


സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില്‍ കര്‍ശന നടപടി തുടര്‍ന്ന് ഗതാഗതവകുപ്പ്. കാലടിയില്‍ അപകടകരമായ രീതിയില്‍ അമിതവേഗതയില്‍ ഓടിച്ച കെഎല്‍-33-2174 നമ്പര്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികളെടുക്കുമെന്നും ആര്‍ടിഒ അറിയിച്ചു. മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.

സോഷ്യല്‍ മീഡിയ വഴി മന്ത്രിക്ക് ലഭിച്ച വീഡിയോയാണ് സംഭവത്തിന് ആധാരമായത്. ദൃശ്യങ്ങള്‍ പരിശോധിച്ച മന്ത്രി ഗതാഗത കമ്മീഷണറോട് അടിയന്തര അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവറുടെ ലൈസന്‍സ് താല്‍ക്കാലികമായി അങ്കമാലി ജോയിന്റ് ആര്‍ടിഒ സസ്പെന്‍ഡ് ചെയ്തു.ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതിനായുള്ള നടപടികള്‍ ആരംഭിക്കുകയും മൂവാറ്റുപുഴ ആര്‍ടിഒ യ്ക്ക് ശുപാര്‍ശ അയയ്ക്കുകയും ചെയ്തു.


Previous Post Next Post