ജയിലിലേക്ക്.. പത്മകുമാർ 14 ദിവസം റിമാൻഡിൽ

        

ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ റിമാൻഡിൽ. കൊല്ലം വിജിലൻസ് കോടതിയാണ് പത്മകുമാറിനെ പതിനാലുദിവസത്തേക്ക് റിമാൻഡ് ചെയ്തത്. തിരുവനന്തപുരം സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റും. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷമാണ് പത്മകുമാറിനെ കൊല്ലം വിജിലൻസ് കോടതിയിൽ എത്തിച്ചത്. മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും ചോദ്യങ്ങളോട് പത്മകുമാർ പ്രതികരിച്ചില്ല. ഇന്ന് വൈകീട്ടോടെയാണ് പ്രത്യേക അന്വേഷണസംഘം പത്മകുമാറിനെ അറസ്റ്റ് ചെയ്തത്.
أحدث أقدم