വാഹനമോടിക്കുന്നതിനിടെ മണർകാട് സ്വദേശിയായ പ്രവാസി മലയാളിക്ക് ഹൃദയാഘാതം: റോഡരികിൽ വണ്ടിയിടിപ്പിച്ചു നിർത്തി, കുഴഞ്ഞ് വീണ് മരിച്ചു



കോട്ടയം ജില്ലയിലെ മണർകാട്, ഐരാറ്റുനട ആലുമ്മൂട്ടിൽ വീട്ടിൽ ലിബു തോമസ് വർഗീസ് (45) ദമാമിൽ ഹ്യദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ട്യൂഷന് പോയ മക്കളെ തിരികെ എത്തിക്കാനായി പോകുന്ന വഴിയില്‍ വാഹനമോടിച്ച് കൊണ്ടിരിക്കെയാണ് ഹൃദയാഘാതം ഉണ്ടായത്. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് വാഹനം ഇടിച്ച് നിര്‍ത്തിയ ശേഷം പുറത്തിറങ്ങിയ ലിബു കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.   പന്ത്രണ്ട് വർഷമായി ദമാമിൽ പ്രവാസിയാണ്. ഹമദ് എസ് അൽ ഹവാസ് & പാർട്ണർ കമ്പനിയിൽ  അകൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: മഞ്ജുഷ കിംഗ് ഫഹദ് ഹോസ്പിറ്റലിൽ നേഴ്‌സായി ജോലി ചെയ്ത് വരുന്നു. ദമാം ഇന്റർ നാഷണൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളായ ഏബൽ, ഡാൻ എന്നിവർ മക്കളാണ്. ദമാമിലെ കലാ സാസ്‌കാരിക രംഗങ്ങളിൽ സജീവമായിരുന്ന ലിബു തോമസിന്റെ വിയോഗം സുഹൃത്തുക്കളെ  ദുഖത്തിലാഴ്ത്തി. മ്യതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള  നിയമ നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റേയും വർഗീസ് പെരുമ്പാവൂരിന്റെയും നേത്യത്വത്തിൽ പുരോഗമിക്കുന്നു.




أحدث أقدم