തിരുവനന്തപുരം സ്വദേശിയായ യുവാവ് ബെംഗളൂരുവിൽ ഫ്ലാറ്റിൽ മരിച്ച നിലയിൽ….താമസിച്ചിരുന്നത് 2 യുവതികൾക്കൊപ്പം…


: ശ്രീകാര്യം സ്വദേശിയെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. എടത്തറ ആർത്തശേരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സി.പി വിഷ്‌ണു (39) ആണ് മരിച്ചത്. ഇയാൾ ജോലിയുമായി ബന്ധപ്പെട്ട് കാലങ്ങളായി ബംഗളുരുവിലായിരുന്നു താമസം.

സംഭവത്തിൽ വിഷ്ണുവിനൊപ്പം താമസിച്ചിരുന്ന രണ്ട് മലയാളി യുവതികളുടെ പേരിൽ പൊലീസ് കേസെടുത്തു. ബംഗളൂരുവിലെ യെല്ലനഹള്ലിയിലെ അപ്പാർട്ട്മെന്റിൽ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്തിരുന്ന സൂര്യാ കുമാരി (38), ജ്യോതി (38) എന്നീ യുവതികളോടൊപ്പം അപ്പാർട്ട്മെന്റ് പങ്കിട്ടാണ് വിഷ്ണു താമസിച്ചിരുന്നത്.

വിഷ്‌ണുവിനെ ബാത്ത്റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി യുവതികളിലൊരാൾ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. പിന്നാലെ കുടുംബം ബംഗളുരുവിലേക്ക് പുറപ്പെട്ടു. സംഭവത്തിൽ സംശയം തോന്നിയ സഹോദരൻ ജിഷ്‌ണു യുവതികൾക്കെതിരെ പൊലീസിൽ പരാതി നൽകി. യുവതികളുടെ പീഡനം കാരണമാണ് വിഷ്ണു ജീവനൊടുക്കിയതെന്ന സഹോദരന്‍റെ ആരോപണത്തെ തുടർന്ന് ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് യുവതികൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

أحدث أقدم