പഠനയാത്രക്കെത്തിയ തിരുവനന്തപുരം സ്വദേശിയായ 22 കാരൻ ഭവാനിപ്പുഴയിൽ മുങ്ങി മരിച്ചു


പാലക്കാട് അട്ടപ്പാടി ഭവാനി പുഴയിൽ കുടുങ്ങിയ വിദ്യാർത്ഥി മരിച്ചു. തിരുവനന്തപുരം സ്വദേശി നന്ദഗോപാൽ(22) ആണ് മരിച്ചത്. കോയമ്പത്തൂരിൽ നിന്ന് പഠനയാത്രക്കെത്തിയ വിദ്യാർത്ഥികൾ മുക്കാലി ഭവാനി പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. വനം വകുപ്പ് രക്ഷപ്പെടുത്തി കൂക്കൻപാളയം ആശുപത്രിയിലെത്തിച്ചെങ്കിലും വിദ്യാർത്ഥിയുടെ മരണം സംഭവിച്ചിരുന്നു

أحدث أقدم