കോട്ടയം: ജില്ലയിൽ നാളെ (04.11.2025)ഈരാറ്റുപേട്ട,കൂരോപ്പട,ഗാന്ധിനഗർ,പാമ്പാടി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (04.11.2025) HT ലൈൻ മെയിൻ്റൻസ് ഉള്ളതിനാൽ വലിയ മംഗലം, ചില്ലിച്ചി, രാജീവ് കോളനി, ഇടമറുക് പള്ളി എന്നീ പ്രദേശങ്ങളിൽ 9am മുതൽ 5.30pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കണ്ടൻകാവ്, മരോട്ടിപ്പുഴ, അപ്പച്ചിപ്പടി, മോഹം ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കരിപ്പ, നവജീവൻ, കോലേട്ടമ്പലം, വടക്കേനട, സരോവരം വില്ല, പ്ലൈവുഡ്, മോസ്കോ എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ വരുന്ന കൺസ്യൂമറുകൾക്ക് രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന,മഞ്ഞാടി ടെംപിൾ ,പറുതലമറ്റം,പറുതലമറ്റം ജംഗ്ഷൻ, വെണ്ണിമല, GISAT,നോങ്ങൽ എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.