ഇറങ്ങണമെന്നോ ബസ് നിർത്താനോ ആവശ്യപ്പെട്ടില്ല; ഓടുന്ന ബസിൽ നിന്നും പെട്ടെന്ന് പുറത്തേക്ക് ചാടി, 52കാരന്..


തൃശൂർ മാളയിൽ ഓടുന്ന ബസിൽ നിന്നും ചാടിയ യാത്രക്കാരന് ഗുരുതര പരിക്ക്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കൊരട്ടി സ്വദേശി ജയ്ജു എന്ന 52കാരനാണ് ഒന്നും പറയാതെ ബസിൽ നിന്ന് എടുത്ത് ചാടിയത്. വീഴ്ചയിൽ ഗുരുതര പരിക്കേറ്റിട്ടുണ്ട്. മേലടൂരിൽ ഉള്ള പുറക്കുളം സ്റ്റോപ്പിന് സമീപത്ത് ബസ് എത്തിയപ്പോളാണ് ജയ്ജു ബസിൽ നിന്ന് ചാടിയതെന്ന് കണ്ടക്ടർ പറഞ്ഞു.

അന്നമനടയിൽ നിന്നും തൃപ്രയാറിലേക്ക് പോകുന്ന സ്വകാര്യ ബസ് പുറക്കുളം സ്റ്റോപ്പിന് സമീപത്തുനിന്നും യാത്രക്കാരിയെ കയറ്റി മുന്നോട്ട് എടുത്തപ്പോഴായിരുന്നു സംഭവം. സീറ്റിൽ നിന്നും എഴുന്നേറ്റു യാത്രക്കാരൻ പെട്ടെന്ന് പുറത്തേക്ക് ചാടുകയായിരുന്നു. ബസിന്റെ വാതിൽ അടയ്ക്കുന്നതിന് മുൻപ് പെട്ടെന്ന് എടുത്ത് ചാടുകയായിരുന്നു.

ഇറങ്ങണമെന്നോ ബസ് നിർത്താനോ ആവശ്യപ്പെടാതിരുന്ന 52കാരൻ മുൻവാതിലിലൂടെയാണ് പുറത്തേക്ക് ചാടിയത്. യാത്രക്കാരൻ റോഡിലേക്ക് വീണതോടെ ബസ് നിർത്തുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ജയ്ജുവിനെ മാളയിലെ ബിലീവേഴ്സ് ചർച്ച് ആശുപത്രിയിലേക്കും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയിരിക്കുകയാണ്.

സ്ഥിതി ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. വീഴ്ചയിൽ ജയ്ജുവിന്റെ തലക്കാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. ആത്മഹത്യ ശ്രമവും പൊലീസ് സംശയിക്കുന്നുണ്ട്.

أحدث أقدم