കോട്ടയം: പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്കകരണവുമായി ബന്ധപ്പെട്ട എന്യുമേറേഷന്‍ നടപടികള്‍ ജില്ലയില്‍ ആദ്യമായി പൂര്‍ത്തീകരിച്ച ബൂത്ത് ലെവല്‍ ഓഫീസര്‍ക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ ആദരം.
പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ 56-ാം പോളിംഗ് ബൂത്തിലെ ബി.എല്‍.ഒ എസ്.ആര്‍. സന്തോഷ് കുമാറാണ് എന്യുമറേഷന്‍ ഫോമുകളുടെ വിതരണവും ഡിജിറ്റൈസേഷനും ആദ്യമായി പൂര്‍ത്തിയാക്കിയത്.
ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അദ്ദേഹത്തിന് സര്‍ട്ടിഫിക്കറ്റും മെമന്‍റോയും നല്‍കി. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ഷീബ മാത്യു, ആര്‍.ഡി.ഒ ജിനു പുന്നൂസ് എന്നിവരും സന്നിഹിതരായിരുന്നു.
746 ഫോമുകളാണ് ഇദ്ദേഹം വിതരണം ചെയ്തത്. ഈ മേഖലയിലെ ജനങ്ങളുമായുള്ള അടുപ്പവും അവരുടെ സഹകരണവുമാണ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സഹായമാകയതെന്ന് കോട്ടയം താലൂക്ക് ഓഫീസിലെ സീനിയര്‍ ക്ലര്‍ക്കായ സന്തോഷ് കുമാര്‍ പറഞ്ഞു.