സ്ഥാനാര്‍ത്ഥിക്ക് വ്യത്യസ്തമായ പ്രചരണചിത്രം ഒരുക്കി കൊച്ചു കലാകാരന്മാര്‍


തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിക്കായി കാര്‍ഷീക ഉല്പന്നങ്ങള്‍കൊണ്ട് വ്യത്യസ്തമായ പ്രചരണചിത്രം ഒരുക്കി കൊച്ചു കലാകാരന്മാര്‍. പയ്യന്നൂര്‍ നഗരസഭയിലെ 11ാം വാര്‍ഡ് സ്ഥാനാര്‍ത്ഥി പി സുരേഷിനായാണ് മനോഹര തെരഞ്ഞെടുപ്പ് പ്രചരണ ചിത്രം ഒരുക്കിയത്.

കാനായി മീങ്കുഴി അണക്കെട്ടിന് സമീപമാണ് കാര്‍ഷീക ഉല്പന്നങ്ങള്‍കൊണ്ട് സ്ഥാനാര്‍ത്ഥിയുടെ വ്യത്യസ്തമായ പ്രചരണചിത്രം ഒരുക്കിയത്. കര്‍ഷക സംഘം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിയാഗം പി സുരേഷ് മത്സരിക്കുമ്പോള്‍ കാര്‍ഷിക മേഖലയില്‍ നിന്ന് ശേഖരിച്ച നെല്ല്, ചെറുപയര്‍, അരി, തുവര, എള്ള്, വമ്പയര്‍ തുടങ്ങിയ കാര്‍ഷിക ഉല്പന്നങ്ങള്‍ കളറിന് പകരമായി ഉപയോഗിച്ചാണ് ചിത്രം ഒരുക്കിയത്. 4X6 വീതിയില്‍ തയാറാക്കിയ ചിത്രം സ്ഥാനാര്‍ത്ഥി സന്ദശനത്തിന്റെ ഭാഗമായി തറവാട്ടില്‍ എത്തിയപ്പോഴാണ് മരുമക്കള്‍ അപ്രതീക്ഷിതമായി ചിത്രം സ്ഥാനാര്‍ത്ഥിയെ കാണിച്ചത്.

അഭിജിത്ത്, അര്‍ജുന്‍, അഖില്‍, നിഖില്‍, അഭിനന്ദ, സാന്‍വിയ, മിത്രമോള്‍,ജലീന്‍,ദേവശ്രീ, എന്നിവര്‍ 4 മണിക്കൂര്‍ സമയമെടുത്താണ് ചിത്രം തയാറാക്കിയത്. തിരഞ്ഞെടുപ്പില്‍ മാമന്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ വ്യത്യസ്തമായി എന്ത് ചെയ്യണമെന്ന് ആലോചനയില്‍ നിന്നാണ് ഇത്തരമൊരു പ്രചരണചിത്രം തയാറാക്കിയതെന്ന് കുട്ടികള്‍ പറഞ്ഞു.

أحدث أقدم