സംസ്ഥാനത്ത് ആകെ സ്ഥാനാർത്ഥികള്‍ 98,451.. സൂക്ഷ്മപരിശോധന അവസാനിച്ചു…


തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശപത്രിക സൂക്ഷ്മ പരിശോധന അവസാനിച്ചു. ഇതോടെ ആകെ സ്ഥാനാര്‍ത്ഥികള്‍ 98451 ആയി കുറഞ്ഞു. 2261 നോമിനേഷനുകളാണ് സംസ്ഥാനത്ത് സൂക്ഷ്മ പരിശോധനയില്‍ തള്ളിയത്.

തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ നാമനിര്‍ദ്ദേശപത്രികകള്‍ തള്ളിയത്. തിരുവനന്തപുരത്ത് 527 നോമിനേഷനുകള്‍ തള്ളി. കോട്ടയത്ത് 401 നോമിനേഷനും തള്ളിയിട്ടുണ്ട്.ആകെ 140995 നാമനിര്‍ദ്ദേശ പത്രികകളാണ് അംഗീകരിച്ചത്. അന്തിമ കണക്ക് നാളെയോടെ ലഭ്യമാകുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള സമയം തിങ്കള്‍ പകല്‍ മൂന്ന് വരെയാണ്. അതിനുശേഷം വരണാധികാരികള്‍ സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.

أحدث أقدم