
കേസുകള്‍ മറച്ചുവെച്ചു എന്നാരോപിച്ച് ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ പരാതി നല്‍കി എല്‍ഡിഎഫ്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ നെടുങ്കാട് ഡിവിഷനിലെ ബിജെപി സ്ഥാനാര്‍ത്ഥി ബീന ആര്‍ സിക്കെതിരെയാണ് പരാതി.ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പെടെ ഇരുപതിലധികം കേസുകള്‍ മറച്ചുവെച്ചു എന്നാണ് ബീനയ്‌ക്കെതിരായ പരാതി.
ബീനയ്‌ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി ഇരുപതിലധികം കേസുകള്‍ ഉണ്ടെന്നാണ് എല്‍ഡിഎഫ് നല്‍കിയ പരാതിയില്‍ പറയുന്നത്. ഈ കേസുകള്‍ ബിജെപി സ്ഥാനാര്‍ത്ഥി മറച്ചുവെച്ചെന്നും പത്രിക തളളണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു. പരാതിയില്‍ നാളെ ഹിയറിംഗ് നടക്കും.ഫോര്‍ട്ട്, കന്റോണ്‍മെന്റ്, തിരുവല്ലം സ്‌റ്റേഷനുകളിലായി ഇവര്‍ക്കെതിരെ നിരവധി കേസുകളുണ്ട്. ആറ്റുകാല്‍ കൗണ്‍സിലറായിരുന്ന കാലത്ത് ബീന വാര്‍ഡില്‍ നടത്തിയ നിർമ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പരാതിയില്‍ വിജിലന്‍സ് കേസ് നിലവിലുണ്ടെന്നും എല്‍ഡിഎഫ് ആരോപിക്കുന്നു.