പാരിതോഷികമായി ഫ്രിഡ്ജ് കൈപ്പറ്റി.. പൊലീസ് ഉദ്യോഗസ്ഥൻ്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്…


പൊലീസ് ഉദ്യോഗസ്ഥൻ്റെ വാടക വീട്ടിൽ വിജിലൻസ് റെയ്ഡ്. ചെങ്കൽ ക്വാറി ഉടമയിൽ നിന്ന് പാരിതോഷികം കൈപ്പറ്റി എന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന.കണ്ണൂർ കണ്ണവത്ത് ഉള്ള വീട്ടിൽ ചെങ്കൽ ക്വാറിയുമായി ബന്ധമുള്ളയാളുടെ പേരിൽ വാങ്ങിയ ഫ്രിഡ്ജ് കണ്ടെത്തി.

വിജിലൻസ് പരിശോധനയറിഞ്ഞയുടൻ പൊലീസ് ഉദ്യോഗസ്ഥൻ ഫ്രിഡ്ജിൻ്റെ പണം വാങ്ങിയ ആൾക്ക് തന്നെ അയച്ചു. പാരിതോഷികം കൈപ്പറ്റി എന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് കേസെടുക്കാൻ ശുപാർശ നൽകിയിട്ടുണ്ട്.

أحدث أقدم