മരിച്ച പൂർവ്വികരരെ സ്വപ്നം കാണാറുണ്ടോ ?എങ്കിൽ അതിന് കാരണം ഇതാണ്





എല്ലാവരും തന്നെ ഉറക്കത്തില്‍ സ്വപ്നങ്ങള്‍ കാണാറുണ്ട്. അത്തരം സ്വപ്നങ്ങളില്‍ ചിലത് നല്ലതും ചിലത് വളരെ മോശവുമായിരിക്കും. സ്വപ്ന ശാസ്ത്രം അനുസരിച്ച്, ഓരോ സ്വപ്നത്തിനും ചില അര്‍ത്ഥങ്ങളുണ്ട്. ഓരോ സ്വപ്നവും നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ചില പ്രത്യേക സൂചനകള്‍ നല്‍കുന്നവയാണെന്ന് സ്വപ്‌നശാസ്ത്രത്തില്‍ പറയുന്നു.

🟣സ്വപ്നത്തില്‍ പൂര്‍വ്വികരെ കാണുന്നതിന്റെ അര്‍ത്ഥം

സ്വപ്ന ശാസ്ത്രമനുസരിച്ച്, പൂര്‍വ്വികരെ സ്വപ്നത്തില്‍ കാണുന്നത് ശുഭകരമായ സ്വപ്നമാണ്. ആരെങ്കിലും തന്റെ മരിച്ചുപോയെ മാതാപിതാക്കളെ സ്വപ്നത്തില്‍ കാണുന്നുവെങ്കില്‍, അത്തരമൊരു സ്വപ്‌നം വളരെ ശുഭസൂചകമാണ്. കരിയറിലും ജോലിയിലും പുരോഗതിയും നിങ്ങള്‍ക്ക് ബഹുമാനവും ലഭിക്കുമെന്നതിന്റെ സൂചനയാണ് ഇത്. സ്വപ്ന ശാസ്ത്രമനുസരിച്ച്, ഒരു വ്യക്തി തന്റെ സ്വപ്നത്തില്‍ മരിച്ചുപോയ ഒരു വ്യക്തിയെ കാണുകയും അവരെ അറിയുകയും ചെയ്യുന്നുവെങ്കില്‍, ഈ സ്വപ്നം സൂചിപ്പിക്കുന്നത് അയാള്‍ക്ക് ആ വ്യക്തിയുമായി ഇപ്പോഴും അടുപ്പമുണ്ടെന്നാണ്.


🟣പൂര്‍വ്വികരെ സ്വപ്നംകണ്ടാല്‍

വിശ്വാസമനുസരിച്ച്, നിങ്ങളുടെ സ്വപ്നത്തില്‍ പൂര്‍വ്വികരെ നിങ്ങള്‍ ആവര്‍ത്തിച്ച് കാണുന്നുവെങ്കില്‍ അതിനര്‍ത്ഥം അവരുടെ ചില ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടാതെ പോയി എന്നാണ്. സ്വപ്നങ്ങളിലൂടെ അവര്‍ നിങ്ങളോട് എന്തെങ്കിലും പറയാന്‍ ആഗ്രഹിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ പൂര്‍വ്വികരുടെ ആത്മാവിനെ തൃപ്തിപ്പെടുത്താനുള്ള കര്‍മ്മങ്ങള്‍ നിങ്ങള്‍ ചെയ്യണം.

🟣സന്തോഷ ഭാവത്തില്‍ കണ്ടാല്‍

പിതൃപക്ഷ സമയത്ത്, സ്വപ്നത്തില്‍ നിങ്ങളുടെ പൂര്‍വ്വികര്‍ സന്തോഷകരമായ ഭാവത്തിലോ അനുഗ്രഹം നല്‍കുന്നതായോ കണ്ടാല്‍ നിങ്ങളുടെ പൂര്‍വ്വികര്‍ നിങ്ങളോട് സന്തുഷ്ടരാണെന്നും അവര്‍ നിങ്ങളുടെ ശ്രാദ്ധം സ്വീകരിച്ചുവെന്നും അര്‍ത്ഥമാക്കുന്നു.

🟣ശാന്തമായ ഭാവത്തില്‍ കണ്ടാല്‍

സ്വപ്നത്തില്‍ ശാന്തമായ ഭാവത്തില്‍ പൂര്‍വ്വികരെ നിങ്ങള്‍ കാണുന്നുവെങ്കില്‍, അവര്‍ നിങ്ങളില്‍ സംതൃപ്തരാണെന്നതിന്റെ സൂചനയാണെന്നും ഉടന്‍ തന്നെ നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കുമെന്നും പറയപ്പെടുന്നു.

🟣പൂര്‍വ്വികര്‍ അടുപ്പം കാണിക്കുന്നതായി കണ്ടാല്‍

ഒരു സ്വപ്നത്തില്‍ നിങ്ങളുടെ പൂര്‍വ്വികരെ നിങ്ങളോട് വളരെ അടുപ്പം കാണിക്കുന്നതായി കാണുന്നുവെങ്കില്‍, കുടുംബത്തിന്റെ അടുപ്പം ഉപേക്ഷിക്കാന്‍ അവര്‍ക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല എന്നതാണ് അര്‍ത്ഥം. അതിനാല്‍ അവരുടെ ആത്മശാന്തിക്കായി ആചാരങ്ങള്‍ നടത്തണം.

🟣പൂര്‍വ്വികര്‍ കൈ നീട്ടുന്നത് കണ്ടാല്‍


🟣നിങ്ങളുടെ പൂര്‍വികര്‍ നിങ്ങളുടെ നേരെ കൈനീട്ടുന്നത് നിങ്ങള്‍ എപ്പോഴെങ്കിലും സ്വപ്നം കണ്ടാല്‍, 

നിങ്ങള്‍ വിഷമിക്കുന്നത് കണ്ട് അവര്‍ അസ്വസ്ഥരാണെന്നും അതിനായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും അത് അര്‍ത്ഥമാക്കുന്നു.

🟣എന്തെങ്കിലും ആവശ്യപ്പെടുന്നതായി കണ്ടാല്‍

നിങ്ങളുടെ പൂര്‍വ്വികര്‍ നിങ്ങളോട് എന്തെങ്കിലും ആവശ്യപ്പെടുന്ന ഒരു സ്വപ്നം നിങ്ങള്‍ കണ്ടാല്‍, നിങ്ങള്‍ ബ്രാഹ്‌മണനോ ദരിദ്രനോ ആയ ഒരാള്‍ക്ക് ഭക്ഷണം നല്‍കണം എന്നാണ് അര്‍ത്ഥം. ഇത് അവരുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തും.
🟣തലയ്ക്ക് സമീപം നില്‍ക്കുന്നത് കണ്ടാല്‍

നിങ്ങളുടെ തലയ്ക്ക് സമീപം പൂര്‍വ്വികര്‍ നില്‍ക്കുന്നതായി തോന്നുന്ന ഒരു സ്വപ്നം നിങ്ങള്‍ കണ്ടാല്‍, നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടും എന്നാണ് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ അവര്‍ നിങ്ങളുടെ പാദങ്ങള്‍ക്ക് സമീപം നില്‍ക്കുന്നത് നിങ്ങള്‍ കാണുകയാണെങ്കില്‍, ഇത് നിങ്ങള്‍ ഒരു പ്രശ്‌നകരമായ അവസ്ഥയില്‍ അകപ്പെടുമെന്നോ അല്ലെങ്കില്‍ നിങ്ങള്‍ ഇതിനകം നിങ്ങള്‍ പ്രശ്നത്തിലാണ് എന്നോ സൂചിപ്പിക്കുന്നു.

🟣തലയില്‍ തലോടുന്നത് കണ്ടാല്‍


ഒരു സ്വപ്നത്തില്‍ പൂര്‍വ്വികര്‍ നിങ്ങളുടെ തലയില്‍ തലോടുന്നത് കണ്ടാല്‍, അവര്‍ നിങ്ങളില്‍ വളരെ സന്തോഷിക്കുന്നുവെന്നും അവരുടെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നുവെന്നും അത് സൂചിപ്പിക്കുന്നു. അവരുടെ അനുഗ്രഹത്താല്‍ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും ഒഴിഞ്ഞു മാറും.

🟣ഈ ദിശകളില്‍ പൂര്‍വ്വികരെ കണ്ടാല്‍

നിങ്ങളുടെ വീടിന്റെ ഏതെങ്കിലും ഭാഗത്ത് തെക്കേ മൂലയില്‍ പൂര്‍വ്വികര്‍ നില്‍ക്കുന്നതായി നിങ്ങള്‍ സ്വപ്നം കാണുന്നുവെങ്കില്‍, അത് നിങ്ങളുടെ ശത്രു തന്ത്രപരമായ രീതിയിലോ രഹസ്യമായ രീതിയിലോ നിങ്ങളെ ആക്രമിക്കാന്‍ പദ്ധതിയിടുന്നു എന്നാണ് അര്‍ത്ഥം. പടിഞ്ഞാറേ മൂലയില്‍ നിങ്ങള്‍ അവരെ കണ്ടാല്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി അസ്ഥിരമാകുമെന്ന് മനസ്സിലാക്കുക. അവര്‍ വടക്കേ മൂലയില്‍ നില്‍ക്കുന്നത് കാണുന്നത് യാത്രയ്ക്കിടെ നിങ്ങളുടെ സാധനങ്ങള്‍ മോഷണം പോയേക്കാമെന്നും കിഴക്കേ മൂലയില്‍ അവരെ കാണുന്നത് ദൈവകോപത്തെയും സൂചിപ്പിക്കുന്നു. അല്ലെങ്കില്‍ അടുത്ത ഒരാളുമായുള്ള നിങ്ങളുടെ ബന്ധം വഷളാകുമെന്ന് സൂചിപ്പിക്കുന്നു.


🟣നിങ്ങളുടെ കൂടെ നടക്കുന്നത് കണ്ടാല്‍

പൂര്‍വ്വികര്‍ നിങ്ങളോടൊപ്പം നടക്കുന്നതായി സ്വപ്നത്തില്‍ കണ്ടാല്‍ അതിനര്‍ത്ഥം അവര്‍ എല്ലാ സാഹചര്യങ്ങളിലും നിങ്ങളോടൊപ്പമുണ്ടാകുമെന്നാണ്. കൂടാതെ, ഉടന്‍ തന്നെ നിങ്ങളുടെ പ്രശസ്തിയും വര്‍ദ്ധിക്കും. പൂര്‍വ്വികര്‍ സ്വപ്നത്തില്‍ കോപിക്കുന്നത് കാണുന്നത് പൂര്‍വ്വിക സ്വത്തുക്കള്‍ക്കായി ചില തര്‍ക്കങ്ങള്‍ ഉണ്ടായേക്കാമെന്നാണ്.
أحدث أقدم