അരൂർ – തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ പിക്കപ് വാനിന് മുകളിലേക്ക് ഗർഡർ വീണ് അപകടം… ഡ്രൈവർ...




ആലപ്പുഴ: അരൂർ – തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ ഗർഡർ വീണ് അപകടം. പിക്കപ് വാനിന് മുകളിലേക്ക് ഗർഡർ വീഴുകയായിരുന്നു. സംഭവത്തിൽ പിക്കപ് വാനിന്റെ ഡ്രൈവർ മരിച്ചു. ഹരിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്. 

പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്. പിക്കപ് വാൻ ഗർഡറിന് അടിയിലാണ്. മുട്ട കൊണ്ടു പോകുന്ന പിക്കപ് വാൻ ആയിരുന്നു. രണ്ട് ഗർഡറുകളാണ് വീണത്. ഒന്ന് പൂർണമായും മറ്റൊന്ന് ഭാഗികമായുമാണ് പതിച്ചത്. ഗർഡർ മാറ്റിയാൽ മാത്രമേ ഡ്രൈവറിനെ പുറത്ത് എടുക്കാന്‍ കഴിയൂ.ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്
أحدث أقدم