✒️ ജോവാൻ മധുമല
പാമ്പാടി :പൊതുവഴിയിൽ തള്ളുന്ന മാലിന്യത്തിൽ സഹികെട്ട് നാട്ടുകാർ വ്യത്യസ്ഥമായ ഒരു ബാനർ സ്ഥാപിച്ചു
പൊത്തൻപുറം കവലയിൽ നിന്നും ദയറയിലേയ്ക്ക് ഉള്ള വഴിയിൽ പുളിഞ്ചുവട് കവലയിലാണ് നാട്ടുകാർ ബാനർ സ്ഥാപിച്ചിരിക്കുന്നത് ബാനറിലെ വാചകം ഇങ്ങനെ
" ഇവിടെ വേസ്‌റ്റിടുന്ന തന്തയ്ക്ക് പിറക്കാത്തവന്മാരുടെ
കുട്ടികൾ അടക്കം മുടിഞ്ഞ് പോകും.
ഇത് ദയറയിലേക്കുള്ള വഴിയാണ് "
നാല് റോഡുകൾ ചേരുന്ന സ്ഥലമാണ് പുളിഞ്ചുവട് ഇവിടെ തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ല ഇത് മാലിന്യം തള്ളുന്നവർക്ക് "കാര്യങ്ങൾ " എളുപ്പമാക്കുന്നു
കുട്ടികളുടെ ഡയപ്പർ ഉൾപ്പെടെ ഉള്ള മാലിന്യങ്ങളാണ് ഇവിടെ തളളിയിരിക്കുന്നത്
രാത്രി കാലങ്ങളിലാണ് ഇവിടെ മാലിന്യം തള്ളുന്നത് എന്ന് നാട്ടുകാർ പറയന്നു
മാലിന്യം തള്ളുന്നവരെ കണ്ടാൽ "പഞ്ഞിക്കിടാൻ " പ്രദേശവാസികൾ തീരുമാനിച്ചതായി പറയുന്നു
തെരുവുനായ ശല്യം ഈ സ്ഥലത്ത് രൂക്ഷമാണ് രാത്രി കാല പോലീസ് പെട്രോളിംഗ് ഈ പ്രദേശത്ത് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം