എനിക്ക് പറയാനുള്ളതെല്ലാം അതിന് ശേഷം മാത്രം”; ഹരീഷ് കണാരന്റെ ആരോപണങ്ങളിൽ പ്രതികരിച്ച് ബാദുഷ


തന്റെ ജീവിതത്തിൽ ഉണ്ടായ ചതികളെ പറ്റി ഹരീഷ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സംഭവത്തിൽ നിർമാതാവ് ബാദുഷയ്ക്കെതിരെയാണ് ഹരീഷ് കണാരൻ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. സിനിമ ലോകത്ത് ക്ലീൻ ഇമേജ് ഉള്ള വ്യക്തിയാണ് ബാദുഷ. എന്നാൽ 20 ലക്ഷത്തോളം രൂപ ബാദുഷയ്ക്ക് കടം നൽകിയിട്ട് തിരിച്ചു നൽകിയില്ലന്നും ഇത് പരാതിപ്പെട്ടതിന്റെ പേരിൽ സിനിമകളിൽ നിന്നും ഒഴിവാക്കിയെന്നുമാണ് ഹരീഷിന്റെ വെളിപ്പെടുത്തൽ. എന്നാൽ, ഈ ആരോപണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ബാദുഷ ഇപ്പോൾ.

“എനിക്ക് പറയാനുള്ളതെല്ലാം, എന്റെ സിനിമയായ റേച്ചലിന്റെ റിലീസിനു ശേഷം മാത്രം”- എന്നാണ് അദ്ദേഹം ഫേയ്സ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്. എന്നാൽ പോസ്റ്റിന് താഴെ നിരവധി പേരാണ് ബാദുഷയെ വിമർശിച്ചുകൊണ്ട് കമന്റ് ചെയ്‌തിരിക്കുന്നത്.

أحدث أقدم