ബംഗാൾ ഗവർണർ സി.വി ആനന്ദബോസ് രാജിവച്ചു



ന്യൂഡൽഹി: ബം​ഗാൾ ​ഗവർണർ സി.വി ആനന്ദബോസ് രാജിവച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. ഡൽഹിയിൽ വെച്ചാണ് അദ്ദേഹം ഔദ്യോഗികമായി രാഷ്ട്രപതി ദ്രൗപദി മുർമുവിന് രാജി സമർപ്പിച്ചത്. രാജിവെക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. ലഡാക്ക് ലെഫ്റ്റനന്റ് ​ഗവർണർ കവിന്ദർ ​ഗുപ്തയും രാജിവെച്ചു.

കാരണം ബോധിപ്പിക്കാതെയാണ് അപ്രതീക്ഷിത രാജിയെന്നും ഞെട്ടലുണ്ടാക്കിയെന്നും മമത ബാനർജി പ്രതികരിച്ചു. നിലവിൽ തമിഴ്നാട് ​ഗവർണറായ ആർ.എൻ രവി ​ഗവർണറാകുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചതായി മമത വ്യക്തമാക്കി. ആർ.എൻ രവിയെ നിയമിച്ചതിൽ കൂടിയാലോചിച്ചിട്ടില്ലെന്നും കേന്ദ്രം ഫെഡറൽ മനോഭാവത്തെ ദുർബലപ്പെടുത്തുന്നുവെന്നും മമത ബാനർജി പറഞ്ഞു.

أحدث أقدم