കുലംകുത്തികളെ തിരിച്ചറിയണം; കെപിസിസിയ്ക്കെതിരെ ഫ്ലെക്സ്




 
 
 
 
 

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ കോൺഗ്രസിന്റെ സിറ്റിങ് വാർഡ് സിഎംപിക്ക് നൽകിയതിൽ പാർട്ടിക്കുള്ളിൽ അതൃപ്തി.

ചാലപ്പുറം വാർഡ് സിഎംപിക്ക് നൽകിയതില്‍ അമർഷം പരസ്യമാക്കി കോൺഗ്രസ് നേതൃത്വത്തിനെതിരെ ചാലപ്പുറം മണ്ഡലം കമ്മിറ്റി ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചു. കോൺഗ്രസിന്റെ പാരമ്പര്യ വാർഡാണ് ചാലപ്പുറം.

കെപിസിസിയിലെ കുലംകുത്തികളെ തിരിച്ചറിയണമെന്ന പരാമർശത്തോടെയാണ് ഫ്‌ളക്‌സ്. ‘ഒറ്റുകാരെ തിരിച്ചറിയുക. കോൺഗ്രസ് പ്രവർത്തകരുടെ വികാരം മാനിക്കാതെ ചാലപ്പുറം വാർഡ് നിലനിർത്താൻ എന്ന പേരിൽ വ്യക്തിപരമായ നേട്ടങ്ങൾക്കുവേണ്ടി മണ്ഡലത്തിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരെയും വഞ്ചിച്ച കെപിസിസിയിലെ കുലംകുത്തികളെ തിരിച്ചറിയുക.വാർഡ് കമ്മിറ്റിയെയും മണ്ഡലം കമ്മിറ്റിയെയും നോക്കുകുത്തിയാക്കി കോൺഗ്രസ് പ്രവർത്തകരെ ആകെ വഞ്ചിച്ച നേതാക്കന്മാരെ ഒറ്റപ്പെടുത്തുക. ശക്തമായി പ്രതിഷേധിക്കുക’ എന്നിങ്ങനെയാണ് ഫ്‌ളക്‌സിലെ വാക്കുകൾ.

أحدث أقدم