
എറണാകുളം തൃക്കാക്കര നഗരസഭയിലെ മാലിന്യ നീക്കം പൂർണ്ണമായി നിലച്ചു. ഇന്ന് മുതൽ ഹരിത കർമ്മസേന മാലിന്യമെടുക്കുന്നത് നിർത്തി. ഇതോടെ ടൺ കണക്കിന് മാലിന്യമാണ് കെട്ടിക്കിടക്കുന്നത്. നടപടിക്കതിരെ എൽ.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിച്ചു.
‘മാലിന്യങ്ങൾ ഇവിടെ സംസ്കരിക്കാൻ പാടില്ലായെന്നതാണ് കോടതിയുടെ ഉത്തരവ്. ഇതൊന്നും മുഖവിലക്കെടുക്കാതെയാണ് അധികൃതരുടെ നീക്കം. ഏറ്റവും കൂടുതൽ വരുമാനമുള്ള മുനിസിപ്പാലിറ്റിയാണെങ്കിൽ പോലും മാലിന്യത്തിന്റെ കാര്യത്തിൽ യാതൊരു തീരുമാനവും എടുക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.’ നാട്ടുകാർ പരാതിപ്പെട്ടു.