രാഹുല്‍ ഗാന്ധി വിദേശ പര്യടനത്തിലാണ്; ചീഫ് ജസ്റ്റിസിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കണ്ടില്ല’..


ഇന്ത്യയുടെ 53ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് അധികാരമേറ്റ ചടങ്ങില്‍ നിന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിട്ടുനിന്നതിനെതിരെ പരിഹാസവുമായി ബിജെപി. ഭരണഘടനയെ കുറിച്ച് വാചാലാരാകുന്നവര്‍ ഇത്തരം ചടങ്ങുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ശരിയായ രീതിയല്ലെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. ജനാധിപത്യപരമായ കീഴ് വഴക്കങ്ങളെ അനാദരിക്കുന്നതില്‍ രാഹുല്‍ ഗാന്ധി സ്ഥിരം കുറ്റവാളിയാണെന്നും ബിജെപി നേവ് അമിത് മാളവ്യ പറഞ്ഞു.

ചീഫ് ജസ്റ്റിസിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രാഹൂല്‍ ഗാന്ധിയെ കാണാനില്ലെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. അദ്ദേഹം എവിടെയാണെന്നോ, എന്തുകൊണ്ടാണ് ഇത്തരമൊരു സുപ്രധാന പരിപാടിയില്‍ നിന്ന് വിട്ടുനിന്നതെന്നോ ആര്‍ക്കും അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യം ആവശ്യമായ ഒരിടത്തും അദ്ദേഹത്തെ കാണാനില്ല. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ചേരിപ്പോരില്‍ തിളച്ചുമറിയുകയാണ്. രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം കാരണം വ്യക്തമായ ഒരു തീരമാനമെടുക്കാനാവാതെ ഹൈക്കമാന്‍ഡ് തളര്‍ന്നിരിക്കുകയാണ്. എല്ലാത്തിനും രാഹുല്‍ ഗാന്ധിയുടെ കൂടിയാലോചന ആവശ്യമായതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. കോണ്‍ഗ്രസിലെ ആഭ്യന്തര കലഹങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന സര്‍ക്കാരിന് കീഴില്‍ ജനം കഷ്ടപ്പെടുമ്പോള്‍, ഈ പ്രതിസന്ധി പരിഹരിക്കുന്നതില്‍ രാഹുല്‍ ഗാന്ധിക്ക് ഒട്ടും താല്‍പ്പര്യമുള്ളതായി തോന്നുന്നില്ലെന്ന് അമിത് മാളവ്യ പറഞ്ഞു.

Previous Post Next Post