തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപിയെ ഏല്‍പ്പിക്കൂ…സുരേഷ് ഗോപി

        
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അഞ്ച് വര്‍ഷത്തെ വിലയിരുത്തലാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വോട്ടര്‍മാര്‍ ഗൗരവത്തോടെ കാണുന്ന തിരഞ്ഞെടുപ്പാണ് തദ്ദേശ തിരഞ്ഞെടുപ്പെന്നും മാറ്റം അനിവാര്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ‘2025-ല്‍ മാറ്റം പ്രകടമാകും. കോര്‍പ്പറേഷന്‍ ബിജെപിയെ ഏല്‍പ്പിക്കൂ, ബാക്കി കാര്യം ഞങ്ങള്‍ നോക്കിക്കോളാം. അന്‍പത്തി ആറോളം ഇടങ്ങളില്‍ വിജയം സുനിശ്ചിതമാണ്. കവടിയാറിലെയും ശാസ്തമംഗലത്തെയും സ്ഥാനാര്‍ത്ഥികള്‍ ശക്തരാണ്’: സുരേഷ് ഗോപി പറഞ്ഞു. ആര്‍ ശ്രീലേഖയെ താന്‍ ഇനി മാഡം എന്ന് മാത്രമേ വിളിക്കുകയുളളുവെന്നും നഗരത്തിന്റെ മുഴുവന്‍ നേതാവായി ശ്രീലേഖ വരുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
Previous Post Next Post