വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടി.. പരിശോധനയിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗര്‍ഭിണി.. ഗർഭത്തിന് ഉത്തരവാദി….


        
വയറുവേദനയെത്തുടര്‍ന്ന് ചികിത്സ തേടിയ പതിനാറുകാരിയായ പ്ലസ് വണ്‍ വിദ്യാർത്ഥിനി ഗര്‍ഭിണി. സംഭവത്തില്‍. സീനിയര്‍ വിദ്യാര്‍ത്ഥിയായ പത്തൊന്‍പതുകാരനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടി അവധിക്ക് വീട്ടില്‍ എത്തിയപ്പോഴാണ് കടുത്ത വയറുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അമ്പലത്തറ പൊലീസില്‍ പരാതി നല്‍കി.

ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പത്തൊന്‍പതുകാരനെതിരെയാണ് പോക്‌സോ പ്രകാരം കേസെടുത്തത്. പീഡനം നടന്നത് കാസര്‍കോട് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് അവിടേയ്ക്ക് കൈമാറി.
Previous Post Next Post