ലൈം​ഗിക പീഡന പരാതി: പ്രതികരണവുമായി ഷാഫി പറമ്പിൽ


യുവതിയുടെ ലൈം​ഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിയമപരമായി മുന്നോട്ട് പോകട്ടെയെന്ന് ഷാഫി പറമ്പിൽ എംപി. മുൻ‌കൂർ ജാമ്യ ഹർജി നിയമപരമായ നടപടികളുടെ ഭാഗമാണ്. ഈ വിഷയത്തിൽ ഇന്നലെ പ്രതികരിച്ചിട്ടുണ്ടെന്നും ഷാഫി പറമ്പിൽ എംപി പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷാഫി പറമ്പിൽ. ഇന്നലെയാണ് യുവതി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതി നൽകിയത്. ഇന്നലെ രാത്രിയോടെ യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു

أحدث أقدم