ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക്…





മൂവാറ്റുപുഴയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം. മൂവാറ്റുപുഴയ്ക്ക് സമീപം തൃക്കളത്തൂരിൽ വെച്ചാണ് അര്‍ദ്ധരാത്രിയോടെ അപകടമുണ്ടായത്. അപകടത്തിൽ നാലുപേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവറെ എറണാകുളം രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. 

ആന്ധ്രയിൽ നിന്ന് ശബരിമലയിലേക്ക് വന്ന തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ തീര്‍ത്ഥാടകരുടെ നില ഗുരുതരമല്ല.
أحدث أقدم